Site icon Fourteen Kerala – 14 Kerala News

മുതിർന്ന ആർ എസ് പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു

മുതിർന്ന ആർ എസ് പി ദേശീയ നേതാവ് പ്രൊഫസർ ടി ജെ ചന്ദ്രചൂഡൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. ആർ എസ് പി സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം മറ്റന്നാൾ നടക്കും

അമേരിക്കയിലുള്ള മകൾ നാട്ടിലെത്തിയ ശേഷമാകും സംസ്‌കാരം. ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ പലതവണ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ജയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് ഉയർന്നിരുന്നു. സംസ്ഥാനത്തും ദേശീയതലത്തിലും ഇടത് രാഷ്ട്രീയം മുറുക്കെപിടിച്ചു.

Exit mobile version