Site icon Fourteen Kerala – 14 Kerala News

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; മലദ്വാരത്തിലൊളിപ്പിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അന്‍സാര്‍ എന്ന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. നാല് കാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്. 902 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

കഴിഞ്ഞ ദിവസവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ച 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ദുബൈയില്‍നിന്ന് എത്തിയ ആബിദ് എന്നയാളില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണകള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ദേഹപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Exit mobile version