Site icon Fourteen Kerala – 14 Kerala News

ദുര്‍മന്ത്രവാദം; കൊച്ചിയിൽനിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടു; കൊലയാളി പിടിയില്‍

കൊച്ചി : സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി പിടിയിൽ. സ്ത്രീകളെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നു. എസ്ആർഎം റോഡിൽ താമസിക്കുന്ന ഷിഹാബാണ് പിടിയിലായത്. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു.ഭഗവന്ത് ലൈല എന്ന തിരുവല്ലക്കാരായ ദമ്പതികൾക്കു വേണ്ടിയാണു നരബലി.

സ്ത്രീകളെ വശീകരിച്ചു ദുർമന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽ നിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ. ലോട്ടറി വിൽപക്കാരിയായിരുന്ന ഇവർ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബർ 26ന് കാണാതായെന്നും നാട്ടുകാർ പറയുന്നു. കാലടി സ്വദേശിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ യുവതിയെന്നാണു സൂചന.

മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കിട്ടിയെന്നാണു വിവരം. ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യ പ്രതികളെ പിടികൂടിയെങ്കിലും കൂടുതൽ പേർ സംഭവ ത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്.

Exit mobile version