Site icon Fourteen Kerala – 14 Kerala News

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീ പിടുത്തം; പ്ലൈവുഡ് ഉത്പന്നങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീ പിടുത്തം. മണ്ണൂര്‍ കുന്നിക്കുരുടി പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മാസ് പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ഉണ്ടായ തീപിടിത്തത്തില്‍ കമ്പനിയില്‍ ഉണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. മിഷനറികളും നശിച്ചിട്ടുണ്ട്. വെളുപ്പിന് നാലുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്.

10 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി മൂന്നുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ അണച്ചത്.   ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ അപകടത്തിന് കാരണമെന്ന് പരിശോധിച്ചു വരികയാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version