Site icon Fourteen Kerala – 14 Kerala News

വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടം; അച്ഛന് പിന്നാല മകളും മരിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകളും മരിച്ചു. പിരപ്പന്‍കോട് വേളാവൂര്‍ കൈതറ പ്ലാവിള വീട്ടില്‍ താമസിക്കുന്ന ഷിബുവിന്റെയും സന്ധ്യയുടെയും മകള്‍ അലംകൃതയാണ് മരിച്ചത്. എം.സി റോഡില്‍ വെഞ്ഞാറമൂട് ജങ്ഷന്‍ കഴിഞ്ഞുള്ള പള്ളിക്ക് സമീപം ശനിയാഴ്ച രാവിലെ 6.40 ഓടെയായിരുന്നു അപകടം.

ലാബിനു മുന്നില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇവരുടെ നേരെ ആംബുലന്‍സ് ഇടിച്ചുകയറുകയായിരുന്നു. അലംകൃതയുടെ അച്ഛന്‍ ഷിബും സംഭവദിവസം തന്നെ മരിച്ചു. അലംകൃത വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.

അപകടസമയത്ത് ആംബുലന്‍സ് ഓടിച്ചത് നഴ്‌സാണെന്ന് കണ്ടെത്തിയിരുന്നു. ഇടുക്കിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ആംബുലന്‍സാണ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചത്. ഡ്രൈവറായ വിനീതും നഴ്‌സായ അമലുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇടുക്കിയില്‍നിന്ന് തിരികെ വരുന്നതിനിടെ ഡ്രൈവര്‍ ക്ഷീണിതനായതോടെ നഴ്‌സിനെ വാഹനമോടിക്കാന്‍ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. ഇരുവരെയും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Exit mobile version