Site icon Fourteen Kerala – 14 Kerala News

സിനിമ, സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു

സിനിമ സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചലച്ചിത്ര ലോകത്തെ നിരവധിപ്പേർ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി.

കെ.എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ ചലച്ചിത്ര ലോകത്തെത്തിയത്. പിന്നീട് ഇരുപതോളം സിനിമകളില്‍ വേഷമിട്ടു. അറിയപ്പെടുന്ന പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്നു കാര്യവട്ടം ശശികുമാര്‍.

നാഗം, മിമിക്‌സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോല്‍, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ് ശശികുമാറിന്റെ പ്രധാന സിനിമകള്‍. അഭയം, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, മാന്ത്രികച്ചെപ്പ്, രഥചക്രം, വാര്‍ദ്ധക്യപുരാണം, കാട്ടിലെ തടി തേവരുടെ ആന എന്നിവയാണ് കാര്യവട്ടം ശശികുമാര്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാര്യവട്ടം ശശി കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version