Site icon Fourteen Kerala – 14 Kerala News

ഇന്നും നാളെയും മഴ തുടരും; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്, കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മലയോര മേഖലയിലൂള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ തീരത്തിനു സമീപം നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അതേസമയം കേരള തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

Exit mobile version