Site icon Fourteen Kerala – 14 Kerala News

തേവരയില്‍ ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു

എറണാകുളം : തേവരയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് തേവര ചാക്കോളാസ്‌ വാട്ടർ സ്‌കെപ് കെട്ടിടത്തിലായിരുന്നു സംഭവം.

ഫ്ലാറ്റിൽ നിന്ന് വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന് പൊലീസ് സംശയം അറിയിച്ചു.

Exit mobile version