Site icon Fourteen Kerala – 14 Kerala News

ആലുവയിൽ വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്ക്

ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ തകർന്നു.

രാവിലെ 9 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക്ക് പരുക്കേറ്റു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരുക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്.

ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടുകാവിലും വാഹനാപകടം നടന്നിരുന്നു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

Exit mobile version