Site icon Fourteen Kerala – 14 Kerala News

മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട; അരക്കിലോ എംഡിഎംഎ പിടികൂടി; യുവാവ് പിടിയിൽ

കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. അരക്കിലോയോളം (493ഗ്രാം) എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്നും എംഡിഎംഎ എവിടെ നിന്നാണ് ഇയാള്‍ക്ക് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

Exit mobile version