Site icon Fourteen Kerala – 14 Kerala News

കാസർകോട്ട് സ്കൂൾ ബസ് മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരിക്ക്

കാസർകോട് : ചാലയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം. അപകടത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല.

Exit mobile version