Site icon Fourteen Kerala – 14 Kerala News

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: നേതാക്കൾക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താൽ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ കർശന നടപടി വേണം പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണം. അക്രമം തടയാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

Exit mobile version