Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മാറാതെ തന്നെ തുടരുന്നു. കഴിഞ്ഞ ശനി മുതൽ സ്വർണവിലയിൽ മാറ്റമില്ല. അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇപ്പോഴത്തെ വിപണി വില 37400 രൂപയാണ്.

വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നിരുന്നു. തുടർന്ന് ഇന്ന് വരെ സ്വർണവില മാറിയിട്ടില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വെള്ളിയാഴ്ച ഉയർന്നിരുന്നു. 10 രൂപയാണ് അന്ന് ഉയർന്നത്. പിനീട് ഇന്ന് വരെ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3865 രൂപയാണ്.
Exit mobile version