Site icon Fourteen Kerala – 14 Kerala News

തുടർച്ചയായി മൂന്നാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വില തുടർച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 4675 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് വില 37,400 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് വില 3,865 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസം സ്വർണവില ഉയർന്നിരുന്നു. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. തൊട്ടുമുൻപത്തെ ദിവസം 200 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

Exit mobile version