Site icon Fourteen Kerala – 14 Kerala News

ചാലക്കുടിയിൽ മിന്നൽ ചുഴലി; നിരവധി വീടുകൾക്ക് നാശനഷ്ടം

തൃശൂര്‍: ചാലക്കുടിയില്‍ മിന്നല്‍ ചുഴലി. പടിഞ്ഞാറെ ചാലക്കുടി- മുരിങ്ങൂര്‍ മേഖലയിലാണ് ചുഴലിക്കാറ്റുണ്ടായത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തി, നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. വീടുകളുടെ ട്രസ് ഷീറ്റ് മറിഞ്ഞ് വീണു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തൃശൂരില്‍ മിന്നല്‍ ചുഴലി ഉണ്ടാകുന്നത്.

Exit mobile version