Site icon Fourteen Kerala – 14 Kerala News

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ കിഴക്കേപ്പുറം ഈ പി കോളനിയില്‍ ചരുവിള വീട്ടില്‍ ചപ്പു എന്ന് വിളിക്കുന്ന ആഷിഖ് (24)ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ ജനുവരി മാസമാണ് സംഭവം. 16കാരിയെ പ്രണയം നടിച്ച് പ്രതി പല തവണ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം നടത്തിവരികെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version