Site icon Fourteen Kerala – 14 Kerala News

സംവിധായകൻ ഷാജി കൈലാസിന്‍റെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ ഷാജികൈലാസിന്‍റെ മാതാവ് ജാനകി എസ് നായർ (88) കുറവൻകോണം കൈരളി നഗറിലെ തേജസിൽ അന്തരിച്ചു.

ഇന്ന് രാവിലെ ഒൻപത് മണിയോടുകൂടിയായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് (25-08-2022-വ്യാഴം) വൈകുന്നേരം 04:00-ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.

മകൻ ഷാജി കൈലാസ് പുതിയ ചിത്രമായ കാപ്പയുടെ ലൊക്കേഷനിലായിരുന്നു. വിവരമറിഞ്ഞ് ഷൂട്ടിംഗ് നിർത്തിവച്ച് വീട്ടിലെത്തി.

മറ്റു മക്കൾ: കൃഷ്ണ കുമാർ, ശാന്തി ജാനകി, പരേതനായ ജയശങ്കർ .

മരുമക്കൾ: ചിത്ര ഷാജി, അഡ്വക്കറ്റ് മിനി കൃഷ്ണകുമാർ.

സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ തേജസ്സിലെത്തി.

പൃഥിരാജ്, സുരേഷ് ഗോപി, ബിജു പപ്പൻ, മണിയൻ പിള്ളരാജു, ജഗദീഷ്, അപർണ്ണ ബാലമുരളി തുടങ്ങിയ താരങ്ങളും നിർമ്മാതാവ് ഡോൾവിൻ കുര്യാക്കോസ്, തിരക്കഥാകൃത്ത് ജിനു എബ്രഹാം, സഞ്ജു വൈക്കം, മാനേജർ അരുവിപ്പുറം സന്തോഷ്, പ്രതാപൻ കല്ലിയൂർ , ഷെറിൻ തുടങ്ങി കാപ്പയുടെ നടീനടൻമാരും ടെക്നീഷ്യൻസും വീട്ടിലെത്തി.

Exit mobile version