Site icon Fourteen Kerala – 14 Kerala News

‘കുഞ്ഞാപ്പ് വരുന്നു’; കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍

തിരുവനന്തപുരം: സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാന്‍ ശിശുവികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന മൊബൈല്‍ ആപ് സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം ചില കുട്ടികളെയെങ്കിലും ചതിക്കുഴികളിലേക്കു നയിച്ചു. ദുരുപയോഗം തടയാന്‍ കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു.

50,000 പേര്‍ക്കു സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ വഴി ബോധവല്‍ക്കരണം നല്‍കും. ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

Exit mobile version