Site icon Fourteen Kerala – 14 Kerala News

ഇനി മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശനിയാഴ്ചകളിലും പ്രവൃത്തി ദിവസം

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കി.

കൊവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

അതേസമയം, നാളത്തെ കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ വരാന്‍ സാധ്യതയുണ്ട്. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പരിഗണിക്കുന്നത്.

Exit mobile version