Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് 45കാരന്‍ കഴുത്തറുത്ത നിലയില്‍; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നാല്‍പ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പഴയ ഉച്ചക്കടയ്ക്ക് സമീപം ചൂരക്കാട് സ്വദേശി ജോണ്‍ (45) ആണ് മരിച്ചത്.

മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Exit mobile version