Site icon Fourteen Kerala – 14 Kerala News

വീണ്ടും വീണു; രണ്ടാം ദിനവും സ്വർണവില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. 640 രൂപയുടെ വർദ്ധനവാണ്  രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,320 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയാണ് കുറഞ്ഞത്. അതേസമയം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച  40 രൂപയും  വെള്ളിയാഴ്ചയും  40 രൂപയും വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4790 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,955 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Exit mobile version