Site icon Fourteen Kerala – 14 Kerala News

കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടെടുത്തു

കൊച്ചി: കൊച്ചിയിൽ  സ്കൂള്‍ വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടെടുത്തു. ബസില്‍ കയറാൻ ശ്രമിച്ച  വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. വാതിലിന്‍റെ ചില്ല് പൊട്ടി കൈയ്യില്‍ തുളച്ച് കയറിയാണ് പെൺകുട്ടിക്ക് മുറിവേറ്റത്.

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. കൊച്ചി സൗത്ത് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ തോപ്പുംപടി സ്വദേശി സഫക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്ന സഫയടക്കമുള്ള കുട്ടികളെ കണ്ട് സ്വകാര്യ ബസുകള്‍ നിര്‍ത്താതെ പോയി.

ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങി പതുക്കെ വരികയായിരുന്ന ഡ്രീംസ് എന്ന ബസില്‍ കയറാൻ വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തി. ഇവിടെ സ്വകാര്യ ബസ് ജീവനക്കാര്‍ പെൺകുട്ടികളോട് മോളമായി പെരുമാറുന്നത് പതിവാണെന്ന് സഹപാഠികളും പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത കൊച്ചി സൗത്ത് പൊലീസ് ഡ്രീംസ് ബസും ബസ് ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു.

Exit mobile version