Site icon Fourteen Kerala – 14 Kerala News

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് ,വെണ്ണാട്ടുപറമ്പിൽ സാന്റോ എന്നിവരാണ് മരിച്ചത്.

ചെങ്ങാലൂർ സ്വദേശികളായ മൂന്ന് പേര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്. മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു. 

Exit mobile version