Site icon Fourteen Kerala – 14 Kerala News

വീണ്ടും ഉയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,795 രൂപയിലും പവന് 38,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് .

ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയിലാണിത്. മൂന്നു ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വില വര്‍ധിച്ചത്. ഗ്രാമിന് 4,755 രൂപയിലും പവന് 38,040 രൂപയുമായിരുന്നു തിങ്കളാഴ്ച. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

Exit mobile version