Site icon Fourteen Kerala – 14 Kerala News

രണ്ട് ദിവസംകൊണ്ട് ഉയർന്നത് 600 രൂപ! സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ  280 രൂപയും  ഉച്ചയ്ക്ക് 240 രൂപയും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,760  രൂപയായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10  രൂപ ഉയർന്നു. ഇന്നലെ രാവിലെ 35  രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4720 രൂപയാണ്  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ ഉയർന്നു.  ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3900 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് 4 രൂപ ഉയർന്നു. രു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. അതേസമയം 
ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

Exit mobile version