Site icon Fourteen Kerala – 14 Kerala News

അഗ്നിപഥ് റിക്രൂട്ട്മെന്‍റ്: കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ റാലി ; ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്ന് മുതൽ

തിരുവനന്തപുരം : ഹ്രസ്വകാല സൈനിക സേവനത്തിന് താൽപര്യമുള്ളവർക്കായി അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി കൊല്ലത്തും. കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായി ആണ് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിക്കുന്നത്. നവംബർ 15 മുതൽ 30 വരെ ആണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി . ഇതിനായുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30ാംതിയതി വരെ രജിസ്റ്റർ ചെയ്യാം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം.    www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ  ചെയ്യണം

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാൻ പത്താംക്ലാസ് പാസായിരിക്കണം, അഗ്നിവീർ കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസ് യോഗ്യത മതി. അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ  01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും. 

Exit mobile version