Site icon Fourteen Kerala – 14 Kerala News

കുത്തനെയുള്ള കയറ്റത്തിനൊടുവിൽ വിശ്രമം; രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച 50  രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ശനിയാഴ്ച ഉയർന്നിരുന്നു. 40 രൂപയാണ്  ഉയർന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3875 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

Exit mobile version