Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 50  രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ ഉയർന്നിരുന്നു. 40 രൂപയാണ് ഇന്നലെ ഉയർന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3875 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

Exit mobile version