Site icon Fourteen Kerala – 14 Kerala News

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് മുതല്‍ 27 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍, കേരളത്തില്‍ എവിടെയും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അടുത്ത അഞ്ച് ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ട് ആണ് ഉള്ളത്. മിതമായും നേരിയതുമായ മഴയ്ക്കുള്ള സാധ്യതയാണ് ഗ്രീന്‍ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

Exit mobile version