Site icon Fourteen Kerala – 14 Kerala News

കുത്തനെ ഉയർന്ന് സ്വർണവില; രണ്ട് ദിവസംകൊണ്ട് കൂടിയത് 720 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ  ഒരു പവന് 320 രൂപ കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 50  രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം  18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില  3875 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില  ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  62 രൂപയാണ്. 

Exit mobile version