Site icon Fourteen Kerala – 14 Kerala News

ന്യുനമർദ്ദം ചക്രവാതചുഴിയായി ദുർബലമായി, കേരളത്തിൽ 5 നാൾ മഴ സാധ്യത, ഇന്ന് 6 ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ സാധ്യത. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇല്ലെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

മധ്യപ്രദേശിന് മുകളിൽ ന്യുന മർദ്ദം നിലനിന്നിരുന്ന ന്യുന മർദ്ദം ചക്രവാതചുഴിയായി ദുർബലമായതും മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാൻ തുടങ്ങിയിരിക്കുന്നതും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാലുമാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി തുടരുന്നത്. അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Exit mobile version