Site icon Fourteen Kerala – 14 Kerala News

മങ്കിപോക്സ് : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ, മെഡിക്കൽ കോളേജ് സന്ദർശിക്കും 

തിരുവനന്തപുരം : മങ്കിപോക്സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിന് ശേഷം സംഘം രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളേജ് സന്ദർശിക്കും. മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കൊല്ലത്തെ കാര്‍ ഡ്രൈവറെ കണ്ടെത്തി. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് പൊലീസ് അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തിയത്. 

വീട്ടില്‍ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ നിന്ന് കൊല്ലം ബസ് സ്റ്റാന്‍റിലേക്ക് കൊണ്ടുപോയ ഡ്രൈവറെയും ഇന്നലെ കണ്ടെത്തിയിരുന്നു. ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ടാക്സി വിളിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയത്. 

Exit mobile version