Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വർണവില ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 160 രൂപയാണ് ഉയർന്നത്. രു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില ഇന്ന് 37520 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 20 രൂപ ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 35 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്നലെ 10 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഇന്നലെ  10 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Exit mobile version