Site icon Fourteen Kerala – 14 Kerala News

സുബൈർ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു, പ്രതികളെല്ലാം ബിജെപി -ആർഎസ്എസ് പ്രവർത്തകർ 

പാലക്കാട് : പാലക്കാട്ടെ എസ്ഡിപിഐ നേതാവ് സുബൈർ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വിരോധത്തിലാണ് എസ് ഡിപിഐ പ്രവർത്തകൻ സുബൈറിനെ  കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ്.

എല്ലാവരും പൊലീസിന്റെ പിടിയിലായി. ഏപ്രിൽ 15 ന് നടന്ന കൊലപാതകത്തിൽ 81 -മത്തെ ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് സ്ഥലങ്ങളിൽ വെച്ചാണ് സുബൈർ കൊലക്കേസിലെ ഗൂഢാലോചന നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ആകെ 167 സാക്ഷികളാണുള്ളത്. സിസിടിവി, മൊബൈൽ ഫോൺ ഉൾപ്പെടെ 208 രേഖകൾ അന്വേഷണ സംഘം തെളിവായി ഹാജരാക്കി.

Exit mobile version