Site icon Fourteen Kerala – 14 Kerala News

സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല.  തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 37480 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 1000 രൂപയാണ് കുറഞ്ഞത് 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 75 രൂപ കുറഞ്ഞു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4685 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമില്ല. ഇന്നലെ 60 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Exit mobile version