Site icon Fourteen Kerala – 14 Kerala News

തുടർച്ചയായ രണ്ടാം ദിനവും ഉയർന്നു; ഇന്നത്തെ സ്വർണവില അറിയാം


തിരുവനന്തപുരം
: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിനു 80 രൂപയാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിനു 200 രൂപ ഉയർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,480 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഇന്നലെ 25 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4810 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,975 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Exit mobile version