Site icon Fourteen Kerala – 14 Kerala News

സ്വപ്‍ന സുരേഷിന്‍റെ മൊഴി; ഷാജ് കിരണിന് ഇഡി നോട്ടീസ്

കൊച്ചി: സ്വപ്‍ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്കടക്കം എതിരായ കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. എന്നാലിത് ഷാജ് നിഷേധിച്ചിരുന്നു. 

അതേസമയം സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്‍ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കൊച്ചി എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് സ്വപ്നയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തുടങ്ങിയത്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചും വിളിച്ചിട്ടുണ്ടെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമേ ഹാജരാകുകയുള്ളുവെന്ന്
സ്വപ്ന സുരേഷ് പറഞ്ഞു.

Exit mobile version