Site icon Fourteen Kerala – 14 Kerala News

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും, സര്‍ക്കാരിനെതിരെ കടുപ്പിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്‍റെ അറസ്റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്‍റെ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും. അതേ സമയം പീഡന പരാതിയിലെ ജോർജ്ജിന്‍റെ അറസ്റ്റ് സ്വാഭാവിക നിയമനടപടി എന്ന വാദമാകും ഭരണപക്ഷം ആവർത്തിക്കുക.

Exit mobile version