Site icon Fourteen Kerala – 14 Kerala News

മഴ തുടരും ; തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട്


തിരുവനന്തപുരം: 
സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് ആണ്. 

മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ർദേശമുണ്ട്. വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. ശക്തമായ കാലവർഷക്കാറ്റിനൊപ്പം കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുമാണ് ഈ ദിവസങ്ങളിൽ മഴ കനക്കുന്നതിന് കാരണം.

Exit mobile version