Site icon Fourteen Kerala – 14 Kerala News

മൂന്നാം ദിനവും ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം


തിരുവനന്തപുരം
: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്നലെയും ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്  800 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37320 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത് 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നലെയും 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു.സാധാരണ വെള്ളിയുടെ വില  66 രൂപയിൽ നിന്നും ഒരു രൂപ കുറഞ്ഞ് 65 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. 

Exit mobile version