Site icon Fourteen Kerala – 14 Kerala News

സൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച

ജിദ്ദ: സൗദിയില്‍ മാസപ്പിറവി ദൃശ്യമായി. സൗദിയിലെ തുമൈറിലാണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിജ്‌റ മാസമായ ദുല്‍ഖഅദ് ഇന്ന് (ജൂണ്‍ 29) അവസാനിക്കുകയും നാളെ ദുല്‍ഹജ്ജ് ഒന്ന് ആരംഭിക്കുകയും ചെയ്യും.

ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ ദിനം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. ജൂലൈ ഒമ്പത് ശനിയാഴ്ച ആയിരിക്കും ബലി പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായ ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രിംകോടതി അല്‍പ്പസമയത്തിനകം അറിയിക്കും.

Exit mobile version