Site icon Fourteen Kerala – 14 Kerala News

മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ: സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പോക്സോ ഉള്‍പ്പടെയുള്ള കേസില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ്റെ ബെഞ്ചാണ് സർക്കാർ വിശദീകരണം തേടിയത്. അടുത്തമാസം എട്ടിന്  ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ  കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച്  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

Exit mobile version