Site icon Fourteen Kerala – 14 Kerala News

നേരിയ വർധനവുമായി സ്വർണവില; ഇന്നത്തെ വിപണി വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്.  ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്.

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ശനിയാഴ്ചയും 10 രൂപയായിരുന്നു ഉയർന്നത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4765 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ച ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വിലയിൽ 10 രൂപയുടെ വർധനവുണ്ടായിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3940 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Exit mobile version