Site icon Fourteen Kerala – 14 Kerala News

സ്വർണ വിലയിൽ നേരിയ വർധന; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38040 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ഇന്നലെ 20 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4755 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ ഇടിവുണ്ടായിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Exit mobile version