Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് രണ്ടിടത്ത് കവർച്ച; കാസർകോടും മൂവാറ്റുപുഴയിലുമായി കവർന്നത് 4 ലക്ഷം രൂപയും 50 പവൻ സ്വർണവും

കാസർകോട്: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർകോട് പൂച്ചക്കാടും മൂവാറ്റപുഴയ്ക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് വീടുകളിൽ വൻ കവർച്ച കടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. പൂച്ചക്കാട് ഹൈദോസ് ജുമാ മസ്ജിദിന് പിന്നിൽ താമസിക്കുന്ന വടക്കൻ മുനീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകളിലെ നിലയിലെ ജനൽപാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവർച്ച നടത്തിയത്.

മൂവാറ്റുപുഴയിൽ തൃക്കളത്തൂർ സൊസൈറ്റി പടിയിൽ വസന്തരാജന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം ആണ് ഇവിടെ നിന്ന് കവർന്നത്. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.

Exit mobile version