Site icon Fourteen Kerala – 14 Kerala News

എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം കൊടുക്കണം’ :ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി; കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസവാര്‍ത്ത.എല്ലാമാസവും 5 നകം ജീവനക്കാർക്ക് ശമ്പളം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഭരണം നടത്തുന്നവർ അക്കാര്യം ചെയ്തേ പറ്റൂ. 3500 കോടി രൂപയുടെ ബാധ്യതയിൽ തീരുമാനമെടുക്കാതെ കെ എസ് ആർ ടി സി ക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി പരമാര്‍ശിച്ചു.

കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുന്നു
ഉന്നത തലത്തിലുള്ള ഓഡിറ്റ് കെ എസ് ആർ ടി സിയിൽ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.8 കോടി എങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുമെന്ന് കെ എസ് ആർ ടി സി കോടതിയെ അറിയിച്ചു.

ജൂണ്‍ മാസം 21 ആയിട്ടും കെ എസ് ആർ ടി സിയില്‍ മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫിന്‍റെ ട്രാന്‍സ്പോര്‍ട്ട് ഭവന്‍ മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.

കെ എസ് ആർ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ നടപടിയെടുക്കേണ്ടത് സർക്കാരാണ്.ശമ്പളം സൗകര്യം ഉള്ളപ്പോൾ തരാമെന്നാണ് പറയുന്നത്.ഇതെന്ത് നയമാണ്.മോഡിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി.കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ട്.ഗതാഗത മന്ത്രി  ആന്‍റണി രാജുവില്‍ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Exit mobile version