Site icon Fourteen Kerala – 14 Kerala News

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ശനിയാഴ്ച കുറഞ്ഞ സ്വർണവില ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്നലെ വിപണി ആരംഭിച്ചപ്പോൾ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 38120 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കൂടിയിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4765 രൂപയാണ്. .18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയുടെ ഇടിവ്  തന്നെയാണ് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഉണ്ടായത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3935 രൂപയാണ്.ഇന്നലെ 10 രൂപ കൂടിയിരുന്നു. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Exit mobile version