Site icon Fourteen Kerala – 14 Kerala News

ലക്ഷദ്വീപ്; യാത്രാ ദുരിതം രൂക്ഷം,ഏഴ് കപ്പൽ ഉണ്ടായിരുന്നിടത്ത് ഇന്ന് സർവീസ് നടത്തുന്നത് രണ്ട് കപ്പലുകൾ മാത്രം

കൊച്ചി; കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള യാത്രാ ദുരിതം രൂക്ഷമായെന്ന് ആക്ഷേപം.ലക്ഷദ്വീപിലേക്ക് ഏഴ് കപ്പൽ ഉണ്ടായിരുന്നിടത്ത് ഇന്ന് സർവീസ് നടത്തുന്നത് രണ്ട് കപ്പലുകൾ മാത്രമെന്ന് എംപി മുഹമ്മദ് ഫൈസൽ കുറ്റപ്പെടുത്തി.വെളളിയാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.

തകരാറിലായ കപ്പലുകൾ സമയബന്ധിതമായി ശരിയാക്കുന്നില്ല.ലക്ഷദ്വീപ് ഭരണകൂടവും കൊച്ചിൻ ഷിപ്യാർഡും ഷിപ്പിംഗ് കോർപ്പറേഷനും തമ്മിൽ ഏകോപനമില്ല.രോഗികൾക്ക് ഹെലികോപ്റ്ററിൽ പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Exit mobile version