Site icon Fourteen Kerala – 14 Kerala News

ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാ‍ര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ  സുരേഷിൻ്റെ മൂത്ത മകൻ അജിലിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ ഉച്ചയോടെയാണ്  പത്ത് അംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിന്‍ എന്ന വിദ്യാർഥിയെ കാണാതായത്.

ട്രക്കിങ്ങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. കോട്ടായി സ‍ര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി ഇന്ന് പ്രഖ്യാപിക്കാനുള്ള റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു അജിൽ. ഞായറാഴ്ച ആയതിനാൽ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു.  അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ നടStudentത്തിഏയ  തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.
    

Exit mobile version