Site icon Fourteen Kerala – 14 Kerala News

എട്ട് ജില്ലകളിലേക്ക് യെലോ അലർട്ട് ചുരുക്കി, ഒറ്റപ്പെട്ട് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെലോ അലർട്ടിൽ മാറ്റം. നാളെ എട്ട് ജില്ലകളിൽ മാത്രമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ടെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും, മൂന്ന് ജില്ലകളിൽ  പ്രഖ്യാപിച്ചിരുന്ന യെലോ അലർട്ട് പിൻവലിച്ചു.  തിരുവനന്തപുരം, കൊല്ലം, കോട്ടയം ഒഴികെയുള്ള ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലർട്ട്. പത്തനംതിട്ട മുതൽ മലപ്പുറം വരെയാണ് ഇന്നും നാളെയും നിലവിൽ മഴ മുന്നറിയിപ്പുള്ളത്. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 18ന് എല്ലാം ജില്ലകളിലും നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

19ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 20ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്.  ഇവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

Exit mobile version